Top Stories

കോവിഡ് പോരാളികൾക്ക് ഇന്ത്യൻ സൈന്യത്തിന്റെ സല്യൂട്ട്

ഡൽഹി : രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തകർക്ക് ഇന്ത്യൻ സൈന്യത്തിന്റെ സല്യൂട്ട്. ആരോഗ്യ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, പോലീസുകാർ, ആംബുലൻസ് ഡ്രൈവറന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങി കോവിഡ് പ്രതിരോധത്തിൽ രാപ്പകലില്ലാതെ പ്രവർത്തിയ്ക്കുന്ന എല്ലാവരേയുമാണ് ഇന്ത്യൻ സൈന്യം ആദരിച്ചത്.സൈന്യത്തിന്റെ ഹെലികോപ്ടറുകളിൽ  രാജ്യമൊട്ടാകെയുള്ള കൊവിഡ് ആശുപത്രികൾക്കുമേൽ പൂക്കൾ വിതറി. വ്യോമസേനയുടെ സാരംഗ് ഹെലികോപ്ടറിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിക്ക് മുന്നിലും പുഷ്‌പവൃഷ്ടി നടന്നു. ശേഷം ആരോഗ്യ പ്രവർത്തകർക്ക് മധുരവിതരണം നടത്തി. ശ്രീനഗര്‍ മുതൽ തിരുവനന്തപുരം വരെയും ദിബ്രുഗഡ് മുതൽ കച്ച് വരെയുമുള്ള പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് വ്യോമസേനയുടെ വിമാനങ്ങൾ പറക്കുന്നത്.

വായുസേനയുടെ ട്രാൻസ്പോര്‍ട്ട് വിമാനങ്ങളും മിഗ് 21, മിഗ് 27 യുദ്ധവിമാനങ്ങളും ഫ്ലൈപാസ്റ്റിൽ പങ്കെടുത്തു. ബാന്‍റ് സംഘങ്ങളുമായി കരസേനയും ചടങ്ങിന്‍റെ ഭാഗമായി. രാവിലെ ഒമ്പതര മണിക്ക് പൊലീസുകാര്‍ക്ക് ആദരമര്‍പ്പിച്ച് ഡൽഹിയിലെ പൊലീസ് സ്മാരകത്തിൽ സേനേമേധാവികൾ പുഷ്പചക്രം അർപ്പിച്ചാണ് ചടങ്ങുകൾ തുടങ്ങിയത്. ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് നാവിക സേന കപ്പലുകൾ രാത്രി ശംഖുമുഖത്ത് ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കുന്നുണ്ട്.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് നേരത്തെ പ്രഖ്യാപിച്ച പ്രകാരമാണ് ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) യുദ്ധവിമാനങ്ങളും യാത്രാ വിമാനങ്ങളും ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പറന്നത്.

ഫ്ലൈറ്റ്പാസ്റ്റിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു. കൊവിഡ് പോരാട്ടത്തിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും രാജ്യം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button