Top Stories
ഗൾഫിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി മുഹമ്മദ് ഹനീഫയാണ് മരിച്ചത്. 63 വയസ്സായിരുന്നു.റാസൽഖൈയിൽ വെച്ചായിരുന്നു മരണം.
ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 38 ആയി. 360 പേരാണ് ആകെ ഗള്‍ഫ് രാജ്യങ്ങളിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്‍റെ അഭ്യര്‍ത്ഥന പ്രകാരം വിദഗ്ധ ഡോക്ടർമാർ, നഴ്സസുമാർ എന്നിവരുൾപ്പെടുന്ന 88 അംഗ ഇന്ത്യൻ മെഡിക്കൽ സംഘം ഉടന്‍ യുഎഇയിലെത്തും.