Top Stories
ജമ്മുകശ്മീരിൽ ഭീകരുമായി ഏറ്റുമുട്ടൽ;അഞ്ച് സൈനികർക്ക് വീരമൃത്യു
ശ്രീനഗർ : ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തിൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടലൽ. അഞ്ച് സൈനികർക്ക് വീരമൃത്യു. 8 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിൽ ഒരു കേണൽ, ഒരു മേജർ, രണ്ട് ജവാന്മാർ, ഒരു പോലീസ് സബ് ഇൻസ്പെക്ടർ എന്നിവരുൾപ്പടെ അഞ്ച് സുരക്ഷ ഉദ്യോഗസ്ഥർ വീരുമൃത്യുവരിച്ചു. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
21 രാഷ്ട്രീയ റൈഫിൾസ് (ആർ.ആർ) യൂണിറ്റിലെ മേജർ കമാൻഡിംഗ് ഓഫീസർ അശുതോഷ് ശർമ്മ, മേജർ അനുജ്, പോലീസ് ഇൻസ്പെക്ടർ ഷക്കീൽ ഖാസി എന്നിവരും വീരമൃത്യുവരിച്ചവരിച്ചു. രണ്ട് ജവാന്മാരുടെ പേര് ലഭ്യമായിട്ടില്ല.
ഭീകരവാദികൾ ഹന്ദ്വാരയിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക ഓപ്പറേഷൻ നടത്തിയത്. സ്റ്റാൻഡിങ് ഓപ്പറേറ്റിങ് നടപടിക്രമത്തിന്റെ ഭാഗമായി വീടുകൾ കയറിയുള്ള പരിശോധനയും നടത്തി. ഓപ്പറേഷന്റെ ഭാഗമായി ഇന്റർനെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഭീകരവാദികൾ ആളുകളെ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതായാണ് റിപ്പോർട്ട്.