Top Stories
രാജ്യത്ത് 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകൾ
ന്യൂഡൽഹി : ഇന്ത്യയിൽ 24 മണിക്കൂറിനിടെ 2553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 42,533 ആയി. 72 പേരാണ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം 1373 ആയി .
മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി എന്നീ സംസ്ഥാനങ്ങളെയാണ് കോവിഡ് രോഗബാധ ഏറ്റവും കൂടുതൽ ബാധിച്ചത്. മഹാരാഷ്ട്രയിൽ മാത്രം കോവിഡ് രോഗികളുടെ എണ്ണം 12000 കടന്നു. ഗുജറാത്തിൽ 5400 കേസുകളും ഡൽഹിയിൽ 4500 കേസുകളും റിപ്പോർട്ട് ചെയ്തു.
അതേസമയം, ലോകത്താകമാനം കോവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷം കടന്നു. ലോക ജനസംഖ്യയിൽ പത്ത് ലക്ഷം പേരിൽ 450 പേർക്ക് എന്ന തോതിലാണ് കോവിഡ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.47 ലക്ഷം പേർ രോഗം ബാധിച്ച് മരണപ്പെട്ടു. 11.24 ലക്ഷം പേർ രോഗമുക്തി നേടി.