Top Stories

പ്രവാസികൾ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തും

ഡൽഹി : പ്രവാസികൾ ഈ ആഴ്ച്ച മുതല്‍ നാട്ടിലെത്തിത്തുടങ്ങും. മാലിയില്‍ നിന്നാണ് ആദ്യ സംഘം നാട്ടിലെത്തുക. 200 പേരടങ്ങുന്ന ആദ്യ സംഘത്തെ കപ്പല്‍ മാര്‍ഗ്ഗമാണ് കൊച്ചിയില്‍ എത്തിക്കുക.  കപ്പൽ യാത്രയുടെ പണം ഈടാക്കാൻ തത്കാലത്തേക്ക് തീരുമാനം ഇല്ല. എന്നാൽ കൊറന്റൈനിൽ കഴിയുന്നതിനുള്ള ചെലവ് പ്രവാസികൾ വഹിക്കണം.

തിരികെ എത്തുന്നവരെ 14 ദിവസം കൊച്ചിയില്‍ ക്വറന്റൈന്‍ ചെയ്യും. പതിനാല് ദിവസത്തിന് ശേഷം ഇവർ സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങുന്നതിനെ കുറിച്ച് കേരള സർക്കാരും കേന്ദ്ര സർക്കാരും തീരുമാനം എടുക്കും എന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് ആണ് മടങ്ങാന്‍ ഉള്ള പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. വീടുകളില്‍ അടുത്ത ബന്ധുക്കളുടെ മരണം നടന്നവര്‍ക്കും പട്ടികയില്‍ മുന്‍തൂക്കം ലഭിക്കും. മാലി ദ്വീപിലെ ഇന്ത്യന്‍ ഹൈകമ്മീഷണറേറ്റ് വെബ് സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആണ് പട്ടിക തയ്യാര്‍ ആക്കുക.

48 മണിക്കൂറാണ് മാലി ദ്വീപില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയില്‍ എത്താന്‍ എടുക്കുന്ന സമയം. കാലവര്‍ഷത്തിന്‌ മുമ്പ് ഉള്ള സമയം ആയതിനാല്‍ കടല്‍ ക്ഷോഭത്തിന് ഉള്ള സാധ്യത ഉണ്ട്. ഇക്കാര്യം പ്രവാസികളെ മുന്‍കൂട്ടി ഇ മെയില്‍ മുഖേനെ അറിയിക്കും. ഇതിന് ശേഷം സമ്മതപത്രം ലഭിക്കുന്നവരെ ആണ് ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button