News
മദ്യശാലകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ
ലോക്ക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ച് മദ്യം വിൽക്കാൻ കേന്ദ്രം അനുമതി നൽകിയതോടെ വിവിധ സംസ്ഥാനങ്ങളില്‍ മദ്യശാലകള്‍ തുറന്നു. ഇതോടെ മദ്യശാലകള്‍ക്ക് മുന്നില്‍ കിലോമീറ്ററുകള്‍ നീളുന്ന ക്യൂ ആണ് പ്രത്യക്ഷപ്പെട്ടത് .മദ്യം വാങ്ങാനെത്തുന്നവര്‍ നിശ്ചിത അകലം പാലിച്ചു നില്‍ക്കണമെന്ന നിര്‍ദേശം പലയിടത്തും ലംഘിക്കപ്പെട്ടു.
ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യശാലകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ 150 കടകളാണ് തുറന്നത്. ഉത്തര്‍പ്രദാസില്‍ ഷോപ്പിങ് മാളുകളിലെ മദ്യാശാലകള്‍ തുറക്കില്ല.
അമിതമായ തിരക്കും സാമൂഹിക അകലം പാലിയ്ക്കാത്തതും കാരണം പല മദ്യ ശാലകളും പോലീസ് ഇടപെട്ട് അടപ്പിച്ചു. 2 കിലോമീറ്ററോളം നീളുന്ന ക്യു ആണ് പല മദ്യ ഷോപ്പുകൾക്ക് മുന്നിലും.