Top Stories
പോത്തൻകോട് കൊലപാതകത്തിൽ നാല് പേർ പിടിയിൽ
തിരുവനന്തപുരം : പോത്തൻകോട് സുധീഷിന്റെ കൊലപാതകത്തിൽ നാല് പേർ പോലീസ് പിടിയിൽ. കൊലയാളി സംഘാംഗമായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്ത് ഉൾപ്പെടെയാണ് പിടിയിലായത്. കണിയാപുരം സ്വദേശിയായ രഞ്ജിത്തിനെ പുലര്‍ച്ചെ രണ്ട് മണിയോടെ വഞ്ചിയൂരിലെ ഭാര്യ വീട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.
ബൈക്കിലും ഓട്ടോയിലുമായി എത്തിയ പന്ത്രണ്ടംഗ സംഘമാണ് സുധീഷിനെതിരെ ആക്രമണം നടത്തിയത്. സംഘത്തെ കണ്ട് വീട്ടിലേക്ക് ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തി വെട്ടുകയായിരുന്നു. സുധീഷിന്റെ കാല്‍ വെട്ടിമാറ്റി റോഡിലെറിഞ്ഞു. പോത്തന്‍കോട് പൊലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു സംഭവം. സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ വെട്ടുകളുണ്ട്.
സുധീഷിന്റെ ഒരുകാല്‍ വെട്ടിയെടുത്ത് 500 മീറ്ററിനപ്പുറം റോഡിലേക്കെറിഞ്ഞു. ആക്രമണത്തില്‍ ഗുരുതരപരിക്കേറ്റ സുധീഷ് ആശുപത്രിയിലെത്തിക്കും മുമ്ബ് മരിച്ചു. ഗുണ്ടകള്‍ എത്തുന്നതിന്റെയും കാല്‍ റോഡിലെറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് കേസിലെ പ്രധാനതെളിവ്. തൊട്ടടുത്ത വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സുധീഷിന്റെ മരണമൊഴിയുമുണ്ട്. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.