Top Stories
സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകളില്ല;61പേർക്ക് രോഗമുക്തി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പുതുതായി ആർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യാത്തത്. മെയ് ഒന്നിനും സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ഇല്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
61 പേർ സംസ്ഥാനത്ത് ഇന്ന് കോവിഡ് രോഗമുക്തരായി. ഇതോടെ 34 പേർ മാത്രമാണ് സംസ്ഥാനത്ത് ആശുപത്രിയിൽ കഴിയുന്നത്. 499 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേർ ചികിത്സയിലുണ്ടായിരുന്നു. ഇതിൽ 61 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. ഇവർ ഇന്ന് ആശുപത്രി വിടും.
21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേർ വീടുകളിലും 372 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 33,010 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. സംസ്ഥാനത്ത് പുതിയ തീവ്രബാധിത പ്രദേശങ്ങൾ ഇല്ലന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.