News
കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ മെയ് 13 മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെത്ത് തൊഴിലാളികളെ സംരക്ഷിക്കാൻ വേണ്ടിയാണിത്. കള്ള് ഉത്പാദനം ആരംഭിച്ച് കഴിഞ്ഞിട്ടുണ്ടെന്നും തെങ്ങൊരുക്കാൻ നേരത്തെ അനുമതി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. മറ്റ് സംസ്ഥാനങ്ങളിൽ മദ്യശാലകൾ തുറന്നപ്പോഴുണ്ടായ പ്രശ്‌നം നമ്മൾ കണ്ടതാണ്. അത് ഇവിടെയുണ്ടാവൻ പാടില്ല എന്നുള്ളത് കൊണ്ടാണ് വൈകുന്നത്. സംസ്ഥാനത്ത് മദ്യനിരോധനമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.