News

ഷാർജയിലെ റെസിഡൻഷ്യൽ ടവറിൽ വൻ തീപിടുത്തം

ഷാർജ : ഷാർജയിൽ വൻ തീപിടുത്തം. 12 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ചുപേരെ പുക ശ്വസിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽ നഹ്ദയിലെ റെസിഡൻഷ്യൽ ടവറിൽ ചൊവ്വാഴ്ച രാത്രിയാണ് വൻതീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

49 നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഇതിലെ 38 നിലകളിൽ താമസക്കാരുണ്ട്. ഇവരെ ഒഴിപ്പിച്ചു. അടുത്തുള്ള കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷ മുൻനിർത്തി ഒഴിപ്പിച്ചു. സിവിൽ ഡിഫൻസ് അധികൃതർക്ക് അലേർട്ട് ലഭിച്ച ശേഷം രണ്ടുമണിക്കൂറിനകം തീ നിയന്ത്രണവിധേയമാക്കാനായി. രാത്രി 9 മണിയോടെയാണ് അബ്കോ ടവറിന്റെ പത്താം നിലയിൽ നിന്ന് തീ പടർന്ന്  പിടിച്ചതെന്നാണ് റിപ്പോർട്ടുകൾ. തൊട്ടടുത്തുള്ള കെട്ടിടത്തിലേക്കും തീ പടർന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button