Top Stories
എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മേയ് 21നും 29 നും ഇടയ്ക്ക് നടത്തും
തിരുവനന്തപുരം : സംസ്ഥാനത്ത് മുടങ്ങിയ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ്ടു പരീക്ഷകള്‍ മേയ് 21നും മെയ് 29 നും ഇടയ്ക്ക് നടത്തും. മെയ് 21 ന് ആരംഭിച്ച് മേയ് 29ന് അവസാനിക്കുന്ന ക്രമത്തിലായിരിക്കും പരീക്ഷകള്‍ നടത്തുക. ഇതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
കഴിഞ്ഞ പരീക്ഷയുടെ മൂല്യനിര്‍ണയം മേയ് 13 ആരംഭിക്കും. പ്രൈമറി, അപ്പര്‍ പ്രൈമറി സ്കൂളിലെ അധ്യാപകര്‍ക്ക് ഓണ്‍ലൈനായി പരീശിലനം ആരംഭിച്ചുവെന്നും ഇത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.