മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
ഡൽഹി : വിദേശരാജ്യങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികൾക്കായി എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഓരോ രാജ്യത്തെയും ഇന്ത്യൻ എംബസികൾ യാത്രക്കാരുടെ മുൻഗണന ലിസ്റ്റ് തയ്യാറാക്കി വിമാനകമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഈ ലിസ്റ്റ് പ്രകാരമാണ് ടിക്കറ്റ് അനുവദിക്കുന്നത്.
ടിക്കറ്റ് നിരക്കുകൾ
അബുദാബി – കൊച്ചി 15000
ദുബായ് – കൊച്ചി 15000
ദോഹ – കൊച്ചി 16000
ബഹറിൻ – കൊച്ചി 17000
മസ്കറ്റ് – കൊച്ചി 14000
ദോഹ – തിരുവനന്തപുരം 17000
ക്വാലാലംപൂർ – കൊച്ചി 15000
ബഹറിൻ – കോഴിക്കോട് 16000
കുവൈറ്റ് – കോഴിക്കോട് 19000
വ്യാഴാഴ്ച എയർഇന്ത്യ എക്സ്പ്രസ് രണ്ട് സർവീസ് നടത്തും. അബുദാബി-കൊച്ചി വിമാനം രാത്രി 9.40നും ദുബായ്-കോഴിക്കോട് വിമാനം രാത്രി 9.40നും എത്തിച്ചേരും.
വെള്ളിയാഴ്ച ബഹ്റിൻ-കൊച്ചി വിമാനം രാത്രി 10.50നാണ് എത്തുക. ശനിയാഴ്ച കുവൈത്ത്-കൊച്ചി വിമാനം രാത്രി 9.15നും മസ്ക്കറ്റ്-കൊച്ചി വിമാനം രാത്രി 8.50നും ദോഹ-കൊച്ചി വിമാനം രാത്രി 10.45നും എത്തിച്ചേരും.
ഞായറാഴ്ച ദോഹ-തിരുവനന്തപുരം വിമാനം രാത്രി 10.45നും ക്വലാലംപൂർ-കൊച്ചി വിമാനം രാത്രി 10.15നും വന്നിറങ്ങും.
11-ന് ബഹ്റൈൻ-കോഴിക്കോട് വിമാനം രാത്രി 11.20നും ദുബായ-കൊച്ചി വിമാനം രാത്രി 10.10നും എത്തിച്ചേരും.
12-ന് ക്വലാലംപൂർ-കൊച്ചി വിമാനം രാത്രി 10.15നും സിങ്കപ്പൂർ-ബെംഗളുരു-കൊച്ചി വിമാനം രാത്രി 10.50നും എത്തും.
13-ന് കുവൈത്ത്-കോഴിക്കോട് വിമാനം രാത്രി 9.15ന് എത്തിച്ചേരും.
10 സംസ്ഥാനങ്ങളിലേയ്ക്കായി 64 സർവീസുകളാണ് എയർ ഇന്ത്യ നടത്തുന്നത്. അമേരിക്കയിൽനിന്ന് ആറ് വിമാനങ്ങളിലും ബ്രിട്ടണിൽനിന്ന് ഏഴു വിമാനങ്ങളിലും ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേയ്ക്ക് പ്രവാസികളെ കൊണ്ടുവരും. ഗൾഫിൽനിന്നും മാലിദ്വീപിൽനിന്നും പ്രവാസികളെ കൊച്ചിയിലേയ്ക്ക് മടക്കിക്കൊണ്ടുവരുന്നതിനായി നാവികസേനയുടെ കപ്പലുകൾ തിരിച്ചിട്ടുണ്ട്. ഇന്ത്യയിലേയ്ക്ക് പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ വ്യോമസേനയുടെ 30 വിമാനങ്ങളും നാവികസേനയുടെ 10 കപ്പലുകളും സജ്ജമാക്കിയിട്ടുണ്ട്.