Top Stories
എയർ ഇന്ത്യ വിദേശത്തേക്ക് ടിക്കറ്റ് ബുക്കിംഗ് തുടങ്ങി
ന്യൂഡൽഹി : ലണ്ടൻ, അമേരിക്ക,സിങ്കപ്പൂർ എന്നീ വിദേശ രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയർ ഇന്ത്യ ആരംഭിച്ചു. വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെ കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിലാണ് വിദേശ രാജ്യങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോവുക. ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് ബുക്കിങ് എന്ന് എയർ ഇന്ത്യ അറിയിച്ചു. ഇതോടെ ഇന്ത്യയിൽ കുടുങ്ങിയ വിദേശികൾക്കും, വിദേശങ്ങളിൽ നിന്നും ലീവിൽ നാട്ടിൽ വന്ന ഇന്ത്യക്കാർക്കും തിരികെ പോകാനുള്ള അവസരമാണ് ഉണ്ടായിരിയ്ക്കുന്നത്.
ആദ്യഘട്ടത്തിൽ ലണ്ടൻ, അമേരിക്ക, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കാണ് ബുക്കിങ് . ഇത് ഗൾഫ് രാജ്യങ്ങളിലേക്ക് ഉൾപ്പടെ വ്യാപിപ്പിച്ചേക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ അടിസ്ഥാനമായിരിക്കും യാത്ര അനുവദിക്കുക. ഒസിഐ കാർഡുള്ള ഇന്ത്യക്കാർ അതുപോലെതന്നെ ആറുമാസത്തിലധികം വിസയുള്ള ഇന്ത്യക്കാർ, ഇന്ത്യയിൽ കുടുങ്ങിപ്പോയിരിക്കുന്ന വിദേശികൾ ഇവർക്കാണ് ബുക്കിങ്ങിന് അവസരം ഉണ്ടായിരിക്കുക. എന്നാൽ പോകുന്ന ആൾക്കാരെ ഏതുരാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യക്കാർ ഇവരെ സ്വീകരിക്കാൻ തയ്യാറായിരിക്കണം എന്ന നിബന്ധനയുണ്ട്. ബുക്കിങ് ഇന്നലെ രാത്രി ആരംഭിച്ചു. ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളെ കുറിച്ചുള്ള തീരുമാന ഇന്നുണ്ടായേക്കും.