News
ഗര്‍ഭിണികള്‍,മുതിര്ന്നപൗരന്മാര് എന്നിവര്‍ക്കായി അതിര്‍ത്തികളിൽ പ്രത്യേക കൗണ്ടര്‍
തിരുവനന്തപുരം : ഇതര സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഗര്‍ഭിണികള്‍, മുതിര്ന്നപൗരന്മാര്, ഗുരുതരമായ അസുഖമുളളവര്‍ എന്നിവര്‍ക്കായി അതിര്‍ത്തി ജില്ലകളിലെ ചെക്ക് പോസ്റ്റുകളില്‍ പ്രത്യേകം കൗണ്ടര്‍ സൗകര്യം ഏര്‍പ്പെടുത്തി. ഡിജിപി ലോക്നാഥ് ബെഹ്റയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം റൂറലിലെ അമരവിള, കൊല്ലം റൂറലിലെ ആര്യങ്കാവ്, പാലക്കാട്ടെ വാളയാര്‍, വയനാട്ടിലെ മുത്തങ്ങ, കാസര്‍കോട്ടെ തലപ്പാടി എന്നീ ചെക്ക് പോസ്റ്റുകളിലാണ് പ്രത്യേക കൗണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് കൗണ്ടറില്‍ ബോര്‍ഡ് സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് നല്കുന്നതില് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വാളയാറില്‍ തിരക്കു കുറഞ്ഞു. ഇനി മുതല്‍ രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പ്രഥമ പരിഗണന നല്‍കാനാണ് തീരുമാനം. നേരത്തെ റെഡ് സോണില്‍ നിന്നെത്തിയവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്.