നേഴ്സുമാരോട് അപമര്യാദയായി പെരുമാറിയ അഞ്ച് തബ്ലീഗ് പ്രവർത്തകർ അറസ്റ്റില്‍
ലക്നൗ : ഗാസിയാബാദ് ആശുപത്രിയിലെ നേഴ്സുമാരോട് അപമര്യാദയായി പെരുമാറിയ അഞ്ച് തബ്ലീഗ് പ്രവർത്തകർ അറസ്റ്റില്‍. കോവിഡ് നിരീക്ഷണം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഇവരെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. രാജ് കുമാര്‍ ഗോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്.
നേഴ്സുമാരോട് അപമര്യാദയായി പെരുമാറിയതിനും, ആശുപത്രിയില്‍ നഗ്നരായി നടക്കുകയും ചെയ്തതിനാണ് ഇവരെ അറസ്റ്റ് ചെയ്യ്തത്. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് എടുത്തിട്ടുണ്ട്.
നേരത്തെ, ഗാസിയാബാദിലെ എംഎംജി ആശുപത്രിയില്‍ 10 തബ്ലീഗ് അംഗങ്ങളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവരില്‍ ചിലര്‍ നേഴ്സുമാരോട് അപമര്യാദയായി പെരുമാറിയിരുന്നു. തുടർന്ന് നേഴ്സുമാര്‍ പരാതി നല്‍കിയതോടെ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഗാസിയാബാദ് പോലീസിന് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കത്തു നല്‍കിയിരുന്നു. ഇതോടെ പ്രശ്നക്കാരായ അഞ്ച് തബ്ലീഗ് അംഗങ്ങളെ രാജ് കുമാര്‍ ഗോയല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റി. ഇവരെയാണ് നിരീക്ഷണം കഴിഞ്ഞതിനു പിന്നാലെ പോലീസ് അറസ്റ്റ് ചെയ്തത്.