പ്രവാസികളുമായുള്ള ആദ്യവിമാനങ്ങൾ അബുദാബിയിൽ നിന്നും ദുബായിൽ നിന്നും പുറപ്പെട്ടു
അബുദാബി : വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവാസികളുമായുള്ള ആദ്യ വിമാനങ്ങൾ അബുദാബിയിൽനിന്ന് നെടുമ്പാശ്ശേരിയിലേയ്ക്കും ദുബായിൽ നിന്ന് കോഴിക്കോട്ടേക്കും പുറപ്പെട്ടു.
177 യാത്രക്കാരുമായി ഇന്ത്യൻ സമയം ഏഴുമണിയോടെയാണ് എയർ ഇന്ത്യ വിമാനം യാത്ര പുറപ്പെട്ടത്. കോവിഡ് 19 റാപ്പിഡ് ടെസ്റ്റ് നടത്തിയതിനു ശേഷമാണ് യാത്രക്കാരെ വിമാനത്തിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ആർക്കും രോഗബാധ സ്ഥിരീകരിച്ചില്ല.
ദുബായിൽനിന്നുള്ള വിമാനം 7.30 ഓടെ പുറപ്പെട്ടു. രാത്രി 10.40ന് കരിപ്പൂരിൽ എത്തിച്ചേരും. 189 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ആരോഗ്യ പ്രശ്നങ്ങളുള്ളവരെ ആംബുലൻസിൽ മഞ്ചേരി അല്ലെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളിലെ ഐസൊലേഷൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. വിവിധ ജില്ലകളിൽ നിന്നുള്ള 85 പ്രവാസികൾക്കാണ് വീടുകളിൽ നിരീക്ഷണത്തിന് അനുമതിയുള്ളത്.
Great to see the #VandeBharatMission Abu Dhabi Kochi special flight IX452 taking off from the @AUH
Thanks all for cooperation and support for making it possible.@AmbKapoor @MOS_MEA @MoFAICUAE @MEAIndia @IndianDiplomacy @MoCA_GoI @mohapuae @SEHAHealth @cgidubai @airindiain pic.twitter.com/Y7F3T5Kfh0— India in UAE (@IndembAbuDhabi) May 7, 2020