Top Stories
ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് എയിംസ് ഡയറക്ടർ
ന്യൂഡൽഹി : ജൂൺ-ജൂലായ് മാസത്തോടെ രാജ്യത്തെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലെത്തിയേക്കാമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന രീതി വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ നിഗമനം. എ എൻ ഐ യ്ക്ക് നൽകിയ ഇന്റർവ്യൂവിലാണ് ഗുലേറിയ ഇക്കാര്യം പറഞ്ഞത്.
കോവിഡ് വ്യാപനം പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കും. വൈറസ് വ്യാപനത്തെ എത്രത്തോളം ഈ ഘടകങ്ങൾ ബാധിക്കുമെന്ന് സമയമെടുത്ത് മാത്രമേ
അറിയാൻ സാധിക്കുകയുള്ളു.
ലോക്ക്ഡൗൺ നീട്ടിയത് എത്രമാത്രം ഫലപ്രദമായിരുന്നു എന്ന് വരും നാളുകളിൽ മാത്രമേ അറിയാൻ കഴിയുള്ളൂവെന്നും രൺദീപ് ഗുലേരിയ വ്യക്തമാക്കി.