News
ടാപ്പിങ് തൊഴിലാളിയെ പുലി കടിച്ചു കൊന്നു
പത്തനംതിട്ട : പത്തനംതിട്ടയില്‍ ടാപ്പിങ് തൊഴിലാളിയെ പുലി കടിച്ചു കൊന്നു. ഇടുക്കി കഞ്ഞിക്കുഴി വടക്കേതില്‍ ബിനീഷ് മാത്യുവാണ്(36) മരിച്ചത്. കോന്നി തണ്ണിത്തോട്ടിലാണ് സംഭവം.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ മരങ്ങള്‍ ലീസിനെടുത്ത് ടാപ്പിംഗ് നടത്തിയിരുന്ന ആളാണ് ബിനീഷ്. വ്യാഴാഴ്ച്ച രാവിലെ 11 മണിയോടെ ബിനീഷ് ടാപ്പിംഗ് നടത്തുന്നതിനായി സി ഡിവിഷനില്‍ പെട്ട മേഖലയില്‍ എത്തിയിരുന്നു. പുല്‍പ്പടര്‍പ്പുകള്‍ മൂടിയ പ്രദേശത്ത് പതുങ്ങിയിരുന്ന പുലി ബിനീഷിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ നിലയിലായിരുന്ന മൃതദേഹം.