News
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയ്ക്ക് 7.61 കോടി
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിയ്ക്ക് 7.61 കോടി രൂപ (10 ലക്ഷം ഡോളർ) സമ്മാനം. തൃശൂർ സ്വദേശി അജിത് നരേന്ദ്രനെണ് ഭാഗ്യം കടാക്ഷിച്ചത്. അബുദാബി മാരിയറ്റ് ഹോട്ടലിലെ ജീവനക്കാരനായ അജിത് സുഹൃത്തുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കോവിഡ് പ്രതിസന്ധിയിൽ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ഭാഗ്യം തുണച്ചത്.
മൂന്ന് വർഷം മുൻപ് യു.എ.ഇയിൽ എത്തിയതാണ് അജിത്. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ രണ്ടും മൂന്നും സമ്മാനങ്ങളും മലയാളികൾക്കാണ്. ടി.അബ്ദുൽ ജലീലിന് മോട്ടോ ഗസി വി 85 ബൈക്കും രാജേഷ് ബാലന് മോട്ടോ ഗസി ഓഡെസ് ബൈക്കും സമ്മാനമായി ലഭിച്ചു.