മറ്റ് സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പാസ് വിതരണം തത്കാലം നിർത്തിവെച്ചു
തിരുവനന്തപുരം : മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മലയാളികൾക്ക് കേരളത്തിലേക്കുള്ള പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിർത്തിവെച്ചു. നിലവിൽ പാസ് ലഭിച്ച ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് അവരെ ക്വാറന്റൈനിൽ ആക്കിയ ശേഷമേ പുതിയ പാസുകൾ അനുവദിക്കൂ.
ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നത്. മടങ്ങിയെത്തിയ ആറായിരം പേര്‍ എവിടെ നിന്നെല്ലാം വന്നവരാണ് എവിടേക്കാണ് പോയത് തുടങ്ങിയ വിശദമായ വിവരങ്ങള്‍ ശേഖരിച്ച ശേഷം പുതിയ പാസ് വിതരണം ചെയ്താല്‍ മതിയെന്നാണ് തീരുമാനം.
റെഡ് സോണുകളില്‍ നിന്ന് വരുന്നവര്‍ നിര്‍ബന്ധമായി സര്‍ക്കാര്‍ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറണമെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തിരിച്ചെത്തുന്ന പലരും ഇതൊഴിവാക്കുന്നതിനായി വരുന്ന സ്ഥലം മാറ്റി പറയുന്ന സാഹചര്യം നിലവിലുണ്ട്. തീവ്രബാധിത മേഖലായ ചെന്നൈയില്‍ നിന്നെത്തിയവരടക്കം ഇങ്ങനെ സ്ഥലം മാറ്റി പറഞ്ഞ് കടന്നിട്ടുണ്ടെന്നാണ് വിവരം.