രാജ്യത്ത് 24 മണിക്കൂറിനിടെ 3561കോവിഡ് പോസിറ്റീവ്
ന്യൂഡൽഹി : രാജ്യത്ത് കൊറോണ കേസുകളിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 3561 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം 52,952 ആയി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ പതിനായിരത്തോളം പുതിയ കൊറോണ വൈറസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 89 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കോവിഡ് ബാധിച്ച് 1,783 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. 35,902 സജീവ കൊറോണ വൈറസ് കേസുകളുണ്ട്. 15,266 പേർക്ക് രാജ്യത്ത് കോവിഡ് ഭേദമായി.
മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 16,758 ആയി. 3094 പേർക്ക് അസുഖം ഭേദമായപ്പോൾ 651 മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 6,625 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 396 മരണവും 3,138 പേർക്ക് രോഗം സ്ഥിരീകരിച്ച മധ്യപ്രദേശിൽ 185 മരണവും റിപ്പോർട്ട് ചെയ്തു.
ഡൽഹിയിൽ 5,532 പേർക്കും രാജസ്ഥാനിൽ 3,317 പേർക്കും രോഗം റിപ്പോർട്ട് ചെയ്തു. പശ്ചിമബംഗാളിൽ 1,456 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 144 മരണവും ബംഗാളിൽ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം 4,829 ആയി. 33 പേരാണ് തമിഴ്നാട്ടിൽ മരിച്ചത്.