Top Stories

ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

ന്യൂഡൽഹി : ബുദ്ധപൂര്‍ണ്ണിമ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകമെമ്പാടും ദുരിതമനുഭവിക്കുന്ന ഈ കാലത്തും ബുദ്ധന്റെ സന്ദേശങ്ങളായ കരുണയും സേവനവും സമർപ്പണവും പ്രാധാന്യമർഹിക്കുന്നുവെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു.

അനുകമ്പ, ദയ, സമത്വം, സേവനം എന്നീ ബുദ്ധസന്ദേശങ്ങളാണ് ഇപ്പോൾ നമ്മൾ പ്രാവർത്തികമാക്കേണ്ടത്. അത് അനുസരിച്ച് ഇന്ത്യ എല്ലാവർക്കും പിന്തുണ നൽകുന്നു. പ്രതിസന്ധിയിൽ കൂടെ നിൽക്കുന്നു. ലാഭമോ നഷ്ടമോ നോക്കാതെ ശക്തരെന്നോ ദുർബലരെന്നോ നോക്കാതെ സാധ്യമായ രീതിയിൽ എല്ലാവരേയും പിന്തുണയ്ക്കുന്നു. ഇത് ഇനിയും തുടരുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി.

വളരെ സങ്കീര്‍ണ്ണത നിറഞ്ഞ കാലഘടത്തിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. ഈ പ്രയാസകരമായ സമയത്ത്, മറ്റുള്ളവരെ സഹായിക്കാനും ക്രമസമാധാനം പാലിക്കാനും രോഗബാധിതരെ സുഖപ്പെടുത്താനും ശുചിത്വം നിലനിർത്താനും 24 മണിക്കൂറും ജോലി ചെയ്യുന്ന നിരവധി ആളുകൾ നമുക്കുചുറ്റും ഉണ്ട്. സ്വന്തംകാര്യം നോക്കാതെ നമ്മുടെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വന്തം പൗരന്മാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തുകൊണ്ട് ലോകത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധരാണ് നാം. സേവന മനോഭാവത്തോടുകൂടിയാണ് നാം പ്രവർത്തിക്കേണ്ടത്. ക്ഷീണിക്കുമ്പോൾ നിർത്തുന്നത് ഒന്നിനും പരിഹാരമല്ല. കോവിഡിനെതിരെ നമ്മളെല്ലാവരും ഒറ്റക്കെട്ടായി പോരാടും, പ്രതിസന്ധിയെ അതിജീവിക്കും.

ബുദ്ധപൂർണിമ ദിനത്തിൽ നിങ്ങൾക്കൊപ്പം എല്ലാ ആഘോഷങ്ങളിലും പങ്കുചേരുന്നതാണ് എന്റെ സന്തോഷം.  എന്നാൽ ഇത്തവണ മുഖത്തോട് മുഖം നോക്കാനാവാത്ത സാഹചര്യമാണ് നമുക്കുള്ളത്. പക്ഷെ നമ്മുടെ മനസ്സുകൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. മനസ്സാണ് വലിയ കരുത്ത്.

ഇന്ത്യയുടെ ആത്മബോധത്തിനന്റെ  പ്രതീകമാണ് ബുദ്ധൻ. ബുദ്ധന്റെ സന്ദേശങ്ങൾ നമ്മുടെ ജീവിതത്തിൽ എക്കാലവും പ്രവഹിക്കുന്നു.ബുദ്ധപൂര്‍ണ്ണിമ  ദിനം പ്രാർത്ഥനയ്ക്കുള്ള ദിവസങ്ങളായി ആചരിച്ചുകൊണ്ട് കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമായി നിങ്ങൾ ഇത് മാറ്റിയിരിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button