Top Stories
ഔറംഗാബാദ് ട്രെയിൻ അപകടത്തിൽ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : ഔറംഗാബാദിൽ 16 കുടിയേറ്റ തൊഴിലാളികൾ ചരക്ക് തീവണ്ടി കയറി മരിച്ച സംഭവം അത്യന്തം വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയലുമായി സംസാരിച്ചെന്നും അദ്ദേഹം കാര്യങ്ങൾ നിരീക്ഷിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Extremely anguished by the loss of lives due to the rail accident in Aurangabad, Maharashtra. Have spoken to Railway Minister Shri Piyush Goyal and he is closely monitoring the situation. All possible assistance required is being provided.
— Narendra Modi (@narendramodi) May 8, 2020
ഇന്ന് പുലർച്ചെ 5.15 ഓടെയാണ് മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന 16 പേർ ട്രെയിനിടിച്ച് മരിച്ചത്. മധ്യപ്രദേശിലേക്ക് റെയിൽ ട്രാക്ക് വഴി നടന്നു പോവുകയായിരുന്ന കുടിയേറ്റ തൊഴിലാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. സ്ത്രീകളും കുട്ടികളുമുൾപ്പെട്ട സംഘം ട്രാക്കിൽ കിടന്ന് ഉറങ്ങുകയായിരുന്നു.