Top Stories
രാജ്യത്ത് പുതിയ 3390 കോവിഡ് കേസുകളും103 മരണങ്ങളും റിപ്പോർട്ട് ചെയ്തു

മഹാരാഷ്ട്ര ഗുജറാത്ത് ഡൽഹി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 16758 കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചിട്ടുള്ളത്. 3094 പേർ മഹാരാഷ്ട്രയിൽ രോഗമുക്തി നേടി. ഗുജറാത്ത് 6625, ഡൽഹി 5532, തമിഴ്നാട് 4829, രാജസ്ഥാൻ 3317, മധ്യപ്രദേശ് 3138 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
കോവിഡ് രോഗമുക്തി നിരക്കിൽ കേരളമാണ് മുന്നിൽ. ആകെ സ്ഥിരീകരിച്ച 503 കേസുകളിൽ 469 പേരും സംസ്ഥാനത്ത് രോഗമുക്തി നേടി. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് പുതിയ കോവിഡ് കേസ് ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. 25 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.