News
ലോക്ക്ഡൗൺ ലംഘിച്ച് ഭാഗവത പാരായണം:4 പേർ അറസ്റ്റിൽ
തൃശ്ശൂർ : എരുമപ്പെട്ടിക്ക് സമീപം ലോക്ക്ഡൗൺ ലംഘിച്ച് ക്ഷേത്രത്തിൽ ഭാഗവത പാരായണം നടത്തിയ സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ നാലു പേർ അറസ്റ്റിൽ. ബിജെപി സംസ്ഥാന സമിതി അംഗം ഇ.ചന്ദ്രൻ ഉൾപ്പടെ നാലുപേരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാവിലെ ഏഴരയോടെ എരുമപ്പെട്ടി പാഴിയോട്ടുമുറി നരസിംഹ മൂർത്തിക്ഷേത്രത്തിലാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് ഭാഗവത പാരായണം നടന്നത്. ഏകദേശം നൂറോളം പേർ പങ്കെടുത്തതായി പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തിയതോടെ ആളുകൾ ചിതറിയോടി. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ കൂടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുക്കുകയും നാലുപേരെ അറസ്റ്റ്ചെയ്യുകയും ചെയ്തു.