Top Stories
വന്ദേ ഭാരത് മിഷൻ:ഇന്ന് രാജ്യത്തേക്ക് 5 വിമാനങ്ങൾ
ഡൽഹി : വന്ദേ ഭാരത് മിഷന്റെ ഭാഗമായി 5 വിമാന സർവീസുകളാണ് ഇന്ന് പ്രവാസികളെയും കൊണ്ട് രാജ്യത്തേക്കെത്തുന്നത്. 235 യാത്രക്കാരുമായി സിംഗപ്പൂര് നിന്ന് ഡൽഹിയിലേക്കാണ് ആദ്യ വിമാനം. ഉച്ചയ്ക്ക് 12:05 ന് ഈ വിമാനം ഡൽഹിയിലെത്തും. ധാക്കയിൽ നിന്ന് ശ്രീനഗറിലേക്കാണ് രണ്ടാമത്തെ വിമാനം. 165 വിദ്യാർത്ഥികളാണ് ഇതിൽ ഉണ്ടാവുക. ദുബായിൽ നിന്ന് ചെന്നൈയിലേക്ക് 177 യാത്രക്കാരുമായുള്ള വിമാനം രാത്രി 12:25 ഓടെ ചെന്നൈയിൽ എത്തും.
ബെഹ്രെയ്‌നിൽ നിന്ന് നെടുമ്പാശേരിയിലേക്കും സൗദിയിൽ നിന്ന് കരിപ്പൂരിലേക്കും
പ്രവാസികളുമായി രണ്ട് വിമാനങ്ങൾ ഇന്ന് കേരളത്തിലെത്തും. കഴിഞ്ഞ ദിവസം മാറ്റിവച്ച വിമാനമാണ് കരിപ്പൂരിലേക്ക് ഇന്നെത്തുന്നത്. 162 യാത്രക്കാരാണ് റിയാദിൽ നിന്ന് യാത്രയാവുന്നത്. ഇന്ത്യൻ സമയം 3.15 ന് വിമാനം പുറപ്പെടും. 177 പേരാണ് ബെഹ്രെയ്‌നിൽ നിന്ന് കൊച്ചിയിലേക്ക് എത്തുന്നത്. ഇന്ത്യൻ സമയം രാത്രി 11.20ന് വിമാനം നെടുമ്പാശേരിയിലെത്തും.