Top Stories
വിശാഖപട്ടണത്തെ കെമിക്കൽ പ്ലാന്റിൽ വീണ്ടും വാതക ചോർച്ച
വിശാഖപട്ടണം : ഇന്നലെ 11 പേരുടെ മരണത്തിനിടയാക്കിയ വിശാഖപട്ടണത്തെ എൽജി പോളിമർ കെമിക്കൽ പ്ലാന്റിൽ നിന്ന് വീണ്ടും വാതകം ചോരുന്നു. ഇന്ന് പുലർച്ചയോടെയാണ് വീണ്ടും ചോർച്ച തുടങ്ങിയത്.
ഇതിനെത്തുടർന്ന് അഞ്ച് കിലോമീറ്റർ ചുറ്റളവളവിലുള്ളവരെ ഒഴിപ്പിച്ചു കൊണ്ടിരിക്കയാണ്. കെമിക്കൽ പ്ലാന്റിലെ വാതക ചോർച്ച നിർവീര്യമാക്കുന്നതിനായി
പിടിബിസി (പാരാ-ടെർഷ്യറി ബ്യൂട്ടിൽ കാറ്റെകോൾ) പ്രത്യേക എയർ ഇന്ത്യ കാർഗോ ഫ്ളൈറ്റിൽ ഗുജറാത്തിൽ നിന്ന് വിശാഖപട്ടണത്തേക്ക് എത്തിച്ചിട്ടുണ്ട്. 10 ഫയർ യൂണിറ്റുകൾ അധികമായി വിന്യസിക്കുകയും ആംബുലൻസുകളും മറ്റു സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
ആശങ്കപ്പെടേണ്ടതില്ലെന്ന് വിശാഖപട്ടണം പോലീസ് കമ്മീഷണർ ആർ.കെ.മീണ അറിയിച്ച
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു വിശാഖപട്ടണം ആർ.ആർ. വെങ്കടപുരം ഗ്രാമത്തിൽ എൽ.ജി. പോളിമേഴ്സ് എന്ന കെമിക്കൽ പ്ലാന്റിൽ ആദ്യം വാതകചോർച്ചയുണ്ടായത്. സ്റ്റൈറീൻ വാതകം ശ്വസിച്ച് കുട്ടിയുൾപ്പെടെ ഒമ്പതുപേർ മരിച്ചു. വീടുകളിൽ നിന്നിറങ്ങിയോടിയ രണ്ടുപേർ കുഴൽക്കിണറിൽവീണും മരിച്ചു. 246 പേരെ വിശഖാപട്ടണം കിങ് ജോർജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 20 പേരുടെ നില അതിഗുരുതരമാണ്. വെന്റിലേറ്ററിലാണ് ഇവർ. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ പ്ലാന്റ് തുറന്നപ്പോഴാണ് ആദ്യം ചോർച്ചയുണ്ടായത്. ഇതേ തുടർന്ന് സമീപത്തുള്ളവരെ പൂർണ്ണമായും ഒഴിപ്പിച്ചിരുന്നു.