Top Stories
നാളെ സമ്പൂർണ്ണ ലോക്ക് ഡൌൺ
തിരുവനന്തപുരം : ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കെ ഏതെല്ലാം സ്ഥാപനങ്ങൾക്ക് തുറന്ന് പ്രവർത്തിക്കാമെന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.
അവശ്യസാധനങ്ങൾ, പാൽ വിതരണവും ശേഖരണവും, ആശുപത്രികൾ, മെഡിക്കൽ ലാബുകൾ, മെഡിക്കൽ സ്റ്റോറുകളും അനുബന്ധ സ്ഥാപനങ്ങളും, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വകുപ്പുകൾ, മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഏജൻസികൾ, ഹോട്ടലുകളിൽ ടേക്ക് എവേ കൗണ്ടറുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിയ്ക്കാം.
ആരോഗ്യപ്രവർത്തകർ, കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്ക് മാത്രമാണ് ഞായറാഴ്ച യാത്ര ചെയ്യാനുള്ള അനുമതിയുള്ളത്. മറ്റുള്ളവർക്ക് ഏതെങ്കിലും അടിയന്തര ആവശ്യത്തിന് യാത്ര ചെയ്യേണ്ടിവന്നാൽ അവർ ജില്ലാ ഭരണകൂടത്തിൽനിന്നോ പോലീസിൽനിന്നോ പാസ് ലഭ്യമാക്കി വേണം യാത്രചെയ്യാൻ.