News
ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭർത്താവ് പോലീസ്റ്റേഷനിൽ കീഴടങ്ങി
മലപ്പുറം : കാടാമ്പുഴയിൽ മധ്യവയസ്കൻ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം പോലീസ്സ്റ്റേഷനിൽ കീഴടങ്ങി. കാടാമ്പുഴ തടംപറമ്പിൽ ചോലക്കൽപറമ്പിൽ മായാണ്ടി(55)യാണ് ഭാര്യ കൊഴിഞ്ഞിൽതൊടി സാവിത്രി(50)യെ ശ്വാസംമുട്ടിച്ച് കൊന്നത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. തലയിണകൊണ്ട് മുഖത്തമർത്തിയാണ് കൃത്യം നടത്തിയതെന്ന് മായാണ്ടി പോലീസിന് മൊഴിനൽകി.
വീട്ടിൽ ഇരുവരും മാത്രമാണ് താമസം. ഇവർ തമ്മിൽ ബഹളവും വാക്കേറ്റവും നടക്കുന്നത് പതിവായിരുന്നുവെന്ന് അയൽവാസികളും പറയുന്നു. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കീഴടങ്ങിയ പ്രതിയെ പോലീസ് അറസ്റ്റ്ചെയ്തു.