Top Stories

വന്ദേഭാരത് മിഷൻ: ഒമാനിൽ നിന്നും പ്രവാസികളെയുമായുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തി

കൊച്ചി : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മസ്കറ്റിൽ നിന്നും പ്രവാസികളെയുമായുള്ള ആദ്യ വിമാനം നെടുമ്പാശ്ശേരിയിലെത്തി. 181 യാത്രക്കാരുമായുള്ള എയർഇന്ത്യ എക്സ്പ്രസ്സ്‌  വിമാനം രാത്രി 10 മണിയോടെയാണ് വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്.

ഗർഭിണികൾ, രോഗികൾ, വീസാ കാലാവധി തീർന്നവർ തുടങ്ങിയവരാണ് യാത്രക്കാരിൽ ഏറെയും. റാപ്പിഡ് ടെസ്റ്റ് നടത്താതെ തെർമൽ സ്കാനിങ് മാത്രം നടത്തിയാണ് മസ്കത്തിൽനിന്ന് ഇവരെ വിമാനത്തിൽ കയറ്റിയിരുന്നത്. പ്രവാസികളെ എയ്റോ ബ്രിഡ്ജിൽവെച്ച് തെർമ്മൽ പരിശോധനക്ക് വിധേയരാക്കും. വിവര ശേഖരണത്തിനു ശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ പൂർത്തിയാക്കും. ഗർഭിണികൾ, കുട്ടികൾ, 70 വയസിനു മുകളിൽ പ്രായമുള്ളവർ, തുടർ ചികിത്സയ്ക്കെത്തുന്നവർ തുടങ്ങി പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ളവരെ വീട്ടിലേക്ക് അയക്കും. മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിന് വിധേയരാക്കും.

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ വന്ദേ ഭാരത് ദൗത്യം ആരംഭിച്ച ശേഷം കേരളത്തിലെത്തുന്ന ആറാമത്തെ വിമാനമാണിത്. ശനിയാഴ്ച രാത്രി ഒമ്പതരയോടെ കുവൈത്തിൽനിന്നുള്ള വിമാനം കൊച്ചിയിലെത്തിയിരുന്നു. വ്യാഴാഴ്ച അബുദാബിയിൽനിന്നും ദുബായിൽനിന്നും വെള്ളിയാഴ്ച റിയാദിൽനിന്നും ബഹ്റൈനിൽ നിന്നും ഓരോ വിമാനങ്ങളിൽ പ്രവാസികൾ സംസ്ഥാനത്തേക്ക് മടങ്ങിയെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button