Top Stories
ഷാർജയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു
ഷാർജ : ഷാർജയിൽ കൊവിഡ് ബാധിച്ച് തൃശ്ശൂർ സ്വദേശി മരിച്ചു. മതിലകം പുതിയകാവ് പഴുന്തറ തേപറമ്പിൽ പരേതനായ അമ്മുഞ്ഞിയുടെയും കൈയ്യയുടെയും മകൻ അബ്ദുൾ റസാഖ് ആണ് മരിച്ചത്.
ഷാർജയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ ഡ്രൈവറായിന്നു. റമദാൻ വ്രതം അനുഷ്ഠിച്ച് വരുന്നതിനിടയിൽ ശരീര വേദന അനുഭവപ്പെട്ടത്തിനെ തുടർന്ന് നടത്തിയ രക്ത പരിശോധനയിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദുബൈ അൽബറഹ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെളളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു മരണം.