News
സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മനുഷ്യ ഹൃദയവുമായി പറക്കും
തിരുവനന്തപുരം : വിവാദങ്ങൾക്കിടെ സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്റർ മനുഷ്യ ഹൃദയവുമായി തിരുവനന്തപുരത്തുനിന്നും കൊച്ചിയിലേക്ക് പറക്കും. കൊച്ചിയിൽ ചികിത്സയിലുള്ള രോഗിക്കായണ് തിരുവനന്തപുരത്ത് നിന്നും ഹൃദയം കൊണ്ടുപോകുന്നത്. ആദ്യമായാണ് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടർ സംസ്ഥാനത്ത് അവയവദാനത്തിനായി ഉപയോഗിക്കുന്നത്.
തിരുവനന്തപുരം കിംസിൽ മസ്തിഷ്കമരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായി ഇന്നുച്ചയ്ക്ക് 2 മണിയോടെ ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം കൊച്ചിയിലേക്ക് എയർ ആംബുലൻസിൽ തിരിക്കും. രാവിലെ 11 മണിയോടെയാണ് കിംസിൽ ശസ്ത്രക്രിയ നടക്കുക.