രാജ്യത്ത് 24 മണിക്കൂറിനിടയിൽ 3320 കോവിഡ് കേസുകൾ
ന്യൂഡൽഹി : രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 59,662 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3320 പുതിയ കൊറോണ പോസറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 39,834 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 95 പേർ കഴിഞ്ഞ ദിവസം മരിച്ചു.1981 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.
രാജ്യത്ത് റിപ്പോർട്ട്ചെയ്ത കോവിഡ് കേസുകളിൽ 60 ശതമാനവും എട്ടുനഗരങ്ങളിൽനിന്നുള്ളതാണ്. മുംബൈ, ഡൽഹി, അഹമ്മദാബാദ്, പുണെ, താനെ, ഇന്ദോർ, ചെന്നൈ, ജയ്പുർ നഗരങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം റിപ്പോർട്ടുചെയ്തത്. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് 42 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അടച്ചിടൽ കാലാവധി 40 ദിവസം കഴിഞ്ഞിട്ടും രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ല തലത്തിലുള്ള പ്രതിരോധ നടപടികളായിരിയ്ക്കും ഇനി നടപ്പാക്കുക.
രാജ്യത്തെ 216 ജില്ലയിൽ ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ 42 ജില്ലയിലും 21 ദിവസത്തിനുള്ളിൽ 29 ജില്ലയിലും പുതുതായി ഒരാൾക്കുപോലും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. 14 ദിവസത്തിനുള്ളിൽ 36 ജില്ലയിലും ഏഴുദിവസത്തിനുള്ളിൽ 46 ജില്ലയിലും പുതുതായി ആർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല.