Top Stories

വന്ദേഭാരത് മിഷൻ:രാജ്യത്തേക്ക് ഇന്ന് 9 വിമാനങ്ങൾ എത്തും

ഡൽഹി : വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ന് ഒൻപത് വിമാനങ്ങൾ രാജ്യത്ത് എത്തും.  മസ്കറ്റ്, ഖത്തർ, കുവൈറ്റ്‌, അമേരിയ്ക്ക, ബ്രിട്ടൻ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് പ്രവാസികൾ എത്തുക. അമേരിക്കയിൽ നിന്നുള്ള വിമാനം മുംബൈയിലും തുടർന്ന് ചെന്നൈയിലും ആണ് എത്തുക. ഇംഗ്ലണ്ടിൽ നിന്നുള്ള വിമാനം ഹൈദരാബാദിൽ എത്തും. ഫിലിപ്പൈൻസിൽ നിന്നുള്ള മുംബൈയിൽ ആണ് ഇറങ്ങുന്നത്.

കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്കും സൗദിയിൽ നിന്ന് ഡൽഹിയിലേക്കും, യുഎഇയിൽ നിന്ന് ഉത്തർപ്രദേശിലെ ബബത്പൂരിലേക്കും ഇന്ന് വിമാനമുണ്ട്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ ഇന്ന് കൊച്ചിയിലെത്തും. മസ്‌ക്കറ്റ്, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വിമാനങ്ങളാണ് കൊച്ചിയിലെത്തുന്നത്. കുവൈത്തിൽ നിന്നുള്ള വിമാനം രാത്രി 9.15-നും, മസ്കറ്റ് വിമാനം രാത്രി 8.50-നും, ദോഹ വിമാനം ഞായറാഴ്ച പുലർച്ചെ 1.40-നും കൊച്ചിയിലെത്തും.

അതേസമയം, പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരാൻ പോകുന്ന വിമാനങ്ങളിൽ അതത് രാജ്യങ്ങളിലെ പൗരൻമാരെ കൊണ്ടുപോകാൻ അനുമതി. ബഹ്റൈൻ, സിങ്കപ്പൂർ, ഖത്തർ എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരെ കൊണ്ടുപോകാൻ അനുമതിയുള്ളത്. ബഹ്റൈനിലേക്ക് അവിടത്തെ പൗരൻമാരെയും പെർമനന്റ് വിസയുള്ള ഇന്ത്യക്കാരെയും കൊണ്ടുപോകാൻ അനുമതിയായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button