Top Stories
രാജ്യത്ത് കോവിഡ് മരണം 2,109 ആയി; ലോകത്ത് കൊവിഡ് മരണം 2,80,000 പിന്നിട്ടു
ന്യൂഡൽഹി : രാജ്യത്ത് 3,277 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 62,939 ആയി. 24 മണിക്കൂറിനിടെ 128 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 2,109 ആയി. രാജ്യത്തൊട്ടാകെ 41, 472 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 19,375 പേർ രോഗവിമുക്തരായി.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ്ബാധിതരുള്ള മഹാരാഷ്ട്രയിൽ മാത്രം 20,228 പേർ രോഗബാധിതരാണ്. 779 പേർ മരിച്ചു. ഗുജറാത്തിൽ 7,796 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 472 പേർ മരിച്ചു. ഡൽഹിയിൽ 6,542 രോഗികളുണ്ട്. തമിഴ്നാട്ടിൽ 6,535 പേർക്കും രാജസ്ഥാനിൽ 3,708 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം, ലോകത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 41 ലക്ഷം കടന്നു. കൊവിഡ് മരണം 2,80,000 പിന്നിട്ടു. അമേരിക്കയിൽ മരണം 80,000 ത്തോടടുക്കുകയാണ്. 2,666 പേര്‍ക്കാണ് സ്പെയിനിൽ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ഉള്ള അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 1,347,309 ആയി. ബ്രിട്ടനിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പതിനയ്യായിരം കടന്നു.