ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് വന്നവർ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഏഴ് പേരിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയവർ. അബുദാബിയിൽ നിന്ന് എത്തിയ തൃശൂർ സ്വദേശികൾക്കും മലപ്പുറം സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അബുദാബിയിൽ നിന്ന് എത്തിയ അഞ്ച് പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികൾ അബുദാബിയിൽ നിന്ന് എത്തിയതായിരുന്നു.
സംസ്ഥാനത്ത് ഇന്ന് ആകെ 7 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വയനാട് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 2 പേരുടെയും പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി. നിലവിൽ 20 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 26,712 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 26,350 പേര് വീടുകളിലും 362 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.