News
ഇന്ന് രാത്രി ഖത്തറിൽ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്ത് എത്തേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി
തിരുവനന്തപുരം : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രാത്രി ഖത്തറിൽ നിന്നും പ്രവാസികളുമായി തിരുവനന്തപുരത്ത് എത്തേണ്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം റദ്ദാക്കി. വിമാനത്തിന് ദോഹ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദാക്കിയത്.
അനുമതിയില്ലാത്തതിനാല്‍ വിമാനം കോഴിക്കോട് നിന്ന് പുറപ്പെട്ടില്ല. 181 യാത്രക്കാരാണ് വിമാനത്തില്‍ ദോഹയിലേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നത്.