Top Stories

ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ഡൗൺ. അവശ്യസേവനങ്ങൾ ഒഴിച്ചുള്ളവ പ്രവർത്തിയ്ക്കാൻ പാടില്ല. ജനങ്ങൾ വീടുകളിൽ തന്നെ തുടരണം. എല്ലാ മേഖലകളിലും നിയന്ത്രണം ബാധകമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ഞായറാഴ്ചകളിൽ ബാധകമല്ല.

പാൽ വിതരണവും ശേഖരണവും, പത്രവിതരണം, ആശുപത്രികൾ, ലാബുകൾ, മെഡിക്കൽ സ്റ്റോറുകൾ, അനുബന്ധ സ്ഥാപനങ്ങൾ, കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യനിർമാർജനം നടത്തുന്ന സ്ഥാപനങ്ങൾ, ഏജൻസികൾ എന്നിവയ്ക്ക് പ്രവർത്തനാനുമതിയുണ്ടാകും. മാധ്യമങ്ങൾക്കും വിവാഹ, മരണച്ചടങ്ങുകൾക്കും നിയന്ത്രണം ബാധകമല്ല. ഹോട്ടലുകളിൽ പാർസൽ സർവീസ് കൗണ്ടറുകൾ പ്രവർത്തിപ്പിക്കാം.

മെഡിക്കൽ ആവശ്യങ്ങൾക്കും കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും മറ്റ് അവശ്യ സേവനങ്ങൾക്ക് മാത്രമേ യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ. മറ്റ് അടിയന്തര സാഹചര്യം വന്നാൽ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button