News
ബെംഗളൂരുവിൽനിന്ന് കേരളത്തിലേയ്ക്ക് മലയാളികളുമായെത്തിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു
ചെന്നൈ : ബെംഗളൂരുവിൽനിന്ന് കേരളത്തിലേയ്ക്ക് മലയാളി വിദ്യാർഥികളുമായെത്തിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഈറോഡിനടുത്ത് കരൂരാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. നഴ്സിങ്ങ്, ഐ.ടി വിദ്യാർഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേയ്ക്കെത്തുന്നതിന് പാസ് നേടിയ വിദ്യാർഥികൾ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് വരുകയായിരുന്നു.