Top Stories

രാജ്യത്ത് ചൊവ്വാഴ്ച മുതൽ ട്രെയിൻ സർവീസ് പുനരാരംഭിയ്‌ക്കും

ന്യൂ​ഡ​ല്‍​ഹി : കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്നു. ചൊ​വ്വാ​ഴ്ച മു​ത​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 15 സ​ര്‍​വീ​സു​ക​ളാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​മാ​ണ് എ​ല്ലാ സ​ര്‍​വീ​സു​ക​ളും ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്നും തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദബ്രുഗഢ്, അഗർത്തല, ഹൗറ, പറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെൻട്രൻ, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസ്. കർശനമായ ആരോഗ്യപരിശോധന നടത്തി കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം.

തിങ്കളാഴ്ച വൈകിട്ട് മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിയ്ക്കും. ഐആർസിടിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്റ്റേഷനിൽനിന്ന് ടിക്കറ്റ് വിൽപന ഉണ്ടാവില്ല. കൺഫേം ആയ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം അനുവദിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button