News
തിരുവനന്തപുരത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം;കല്ലേറിൽ സിഐയ്ക്ക് പരിക്ക്
തിരുവനന്തപുരം : തിരുവനന്തപുരത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം. ഒരു വാതില്‍കോട്ടയില്‍ അറുനൂറിലധികം തൊഴിലാളികളാണ് പ്രതിഷേധവുമായെത്തിയത്. തുടർന്ന് തൊഴിലാളികളും പോലീസുമായുണ്ടായ സംഘര്‍ഷത്തില്‍ പേട്ട സിഐയ്ക്ക് പരിക്കേറ്റു.
നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ഒരു വാതില്‍കോട്ടയിലെ മാളിന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിനെത്തിയ തൊഴിലാളികളാണ് പ്രതിഷേധവുമായെത്തിയത്.
തുടർന്ന് ശംഖുമുഖം എസിപി സ്ഥലത്തെത്തി ഇവരുമായി ചര്‍ച്ച നടത്തി. എത്രയും പെട്ടെന്ന് നാട്ടിലേക്ക് പോകാന്‍ അവസരമുണ്ടാക്കാമെന്ന് എസിപി ഇവര്‍ക്ക് ഉറപ്പുനല്‍കി. ഇതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.