News
മുംബയിൽ കെട്ടിടം തകർന്നു വീണു;15 ഓളം പേരെ രക്ഷപെടുത്തി
മുംബൈ : മഹാരാഷ്ട്രയിലെ പടിഞ്ഞാറൻ കാണ്ടിവലിയിൽ ഇരുനിലക്കെട്ടിടം തകർന്നു വീണു. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. 15 ഓളം പേരെ ദേശീയ ദുരന്തരക്ഷാസേന രക്ഷപ്പെടുത്തി.
കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ പ്രാദേശിക സുരക്ഷാസേന രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ പോലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നാല് ഫയർഎൻജിനുകളും ആംബുലൻസും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.