Top Stories
കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ ബുധനാഴ്ച
ന്യൂഡൽഹി : കേരളത്തിലേക്കുള്ള ആദ്യ ട്രെയിൻ 13 ന് (ബുധനാഴ്ച)
ഡൽഹിയിൽനിന്ന് പുറപ്പെടും. വെള്ളിയാഴ്ചയാണ് ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമേ കേരളത്തിൽ സ്റ്റോപ്പുകളുള്ളൂ. മംഗലാപുരത്തും സ്റ്റോപ്പുണ്ടാകും.
കൊങ്കൺ പാത വഴിയാണ് സർവീസ്. ആഴ്ചയിൽ മൂന്ന് രാജധാനി സർവീസുകളാണ് ആദ്യ ഘട്ടത്തിൽ തിരുവനന്തപുരത്തേക്കും തിരിച്ചും ഉണ്ടാവുക. കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരുന്ന ട്രെയിൻ സർവീസുകൾ മെയ് 12 മുതൽ പുനരാരംഭിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലേക്കുള്ള ട്രെയിൻ സർവീസ്. എറണാകുളത്തും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമേ കേരളത്തിൽ സ്റ്റോപ്പുകളുള്ളൂ. മംഗലാപുരത്തും സ്റ്റോപ്പുണ്ടാകും
ഇന്ന് വൈകിട്ട് നാല് മണി മുതൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രം ടിക്കറ്റ് ബുക്ക് ചെയ്യാം. റെയിൽവേ കൗണ്ടറുകൾ വഴി ബുക്കിങ് ഉണ്ടായിരിക്കില്ല. പ്ലാറ്റ്ഫോം ടിക്കറ്റുകളോ ആർ.എ.സി ടിക്കറ്റുകളോ ഉണ്ടായിരിക്കില്ല. മുഖാവരണം ഉൾപ്പടെയുള്ള നിബന്ധനകൾ യാത്രക്കാർ പാലിക്കണം. കോവിഡ് ലക്ഷണങ്ങൾ കാണിക്കാത്തവർക്ക് മാത്രമാണ് യാത്രാനുമതി. യാത്രയ്ക്ക് മുൻപായി ശരീരോഷ്മാവ് പരിശോധിക്കും.