Top Stories
വന്ദേഭാരത് ദൗത്യം: ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് രണ്ട് വിമാനങ്ങൾ
ദുബായ് : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഗൾഫിൽനിന്ന് കേരളത്തിലേക്ക് ഇന്ന് രണ്ട് എയർ ഇന്ത്യാ വിമാനങ്ങൾ പുറപ്പെടും. ദുബായിൽനിന്ന് കൊച്ചിയിലേക്കും ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കുമാണ് വിമാനങ്ങൾ.
ദുബായിൽനിന്ന് കൊച്ചിയിലേക്കുള്ള വിമാനം 177 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.15ന് യാത്രതിരിക്കും. ബഹ്റൈനിൽനിന്നുള്ള രണ്ടാംവിമാനത്തിൽ 180 മുതിർന്നവരും നാല് കുഞ്ഞുങ്ങളുമാണ് ഉണ്ടാകുക. പ്രാദേശികസമയം വൈകിട്ട് 4.30 നാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വിമാനം പുറപ്പെടുക. ഇന്ത്യൻസമയം രാത്രി 11.20-ന് കോഴിക്കോട്ട് എത്തിച്ചേരും.
ഗർഭിണികൾ,ജോലിനഷ്ടപ്പെട്ടവർ, വൃദ്ധർ, തുടങ്ങിയവരാണ് നാട്ടിലേക്ക് വരുന്നവരിൽ അധികവും. എല്ലാ യാത്രക്കാർക്കുമുള്ള ടിക്കറ്റുകൾ വിതരണംചെയ്തുകഴിഞ്ഞു. ഇന്ത്യൻ എംബസിയിൽ സജ്ജീകരിച്ച എയർഇന്ത്യയുടെ താത്കാലിക ഓഫീസിലാണ് ടിക്കറ്റ് വിതരണംചെയ്തത്.