Top Stories
ഗൾഫിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു
ദമാം: ഗൾഫിൽ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദമാം അൽ മന ആശുപത്രിയിൽ ചികിത്സയിലായിരുന്ന നിലമ്പൂർ മരുത സ്വദേശി നെല്ലിക്കോടൻ സുദേവൻ ദാമോദരനാണ് മരിച്ചത്. ഇതോടെ ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 60 ആയി.