Top Stories

രാ​ജ്യ​ത്ത് നാളെമുതൽ ​ട്രെയി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കുന്നു

ഡൽഹി : രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ന്‍ സ​ര്‍​വീ​സ് നാളെമുതൽ പു​ന​രാരം​ഭി​ക്കു​ന്നു. ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മൂ​ന്നാം ഘ​ട്ട ലോ​ക്ക്ഡൗ​ണ്‍ മേ​യ് 17ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ ന​ട​പ​ടി.

ഇന്ന് വൈകിട്ട് 4 മണി മുതൽ മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിയ്ക്കും. ഐആർസിടിസി വെബ്സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്റ്റേഷനിൽനിന്ന് ടിക്കറ്റ് വിൽപന ഉണ്ടാവില്ല. കൺഫേം ആയ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് റെയിൽവേ സ്റ്റേഷനിൽ പ്രവേശനം അനുവദിക്കുക. യാത്രക്കാർ ഒരു മണിക്കൂർ മുമ്പെങ്കിലും റെയിൽവേ സ്റ്റേഷനിൽ എത്തണം. കർശനമായ ആരോഗ്യപരിശോധന നടത്തി കോവിഡ് ലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം.

മടക്കയാത്ര ഉൾപ്പെടെ 30 സർവീസുകളാണ് ആദ്യഘട്ടത്തിൽ ആ​രം​ഭി​ക്കു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍​നി​ന്നു​മാ​ണ് എ​ല്ലാ സ​ര്‍​വീ​സു​ക​ളും ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഡ​ല്‍​ഹി​യി​ല്‍​നി​ന്നും തിരുവനന്തപുരം,  ബംഗളൂരു, ചെന്നൈ, ദബ്രുഗഢ്, അഗർത്തല, ഹൗറ, പറ്റ്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെൻട്രൻ, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സർവീസ്. എല്ലാ രാജധാനി റൂട്ടുകളിലും സർവീസുണ്ടാകും. മുഴുവൻ എ.സി. കോച്ചുകളുള്ള വണ്ടിയിലെ യാത്രയ്ക്ക് സൂപ്പർഫാസ്റ്റ് തീവണ്ടികളുടെ നിരക്കായിരിക്കും ഈടാക്കുക. എ.സി. കോച്ചിൽ പതിവുള്ള പുതപ്പുകളുംമറ്റും നൽകില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button