Top Stories

വന്ദേഭാരത് മിഷൻ: സംസ്ഥാനത്തേക്ക് ഇന്ന് 4 വിമാനങ്ങൾ

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി പ്രവാസികളെയും കൊണ്ട് ഇന്ന് നാല് വിമാനങ്ങൾ സംസ്ഥാനത്തെത്തും. കൊച്ചിയില്‍ ഇന്ന് രണ്ട് വിമാനങ്ങള്‍ എത്തും. സിംഗപ്പുരില്‍ നിന്നും ദമാമില്‍ നിന്നുമാണ് ഇന്ന് കൊച്ചിയിൽ പ്രവാസികളെ ത്തിക്കുന്നത്. ദമാം-കൊച്ചി വിമാനം രാത്രി 8.30നും സിംഗപ്പുരില്‍നിന്ന് ബംഗളൂരു വഴിയുള്ള വിമാനം രാത്രി 10.50നും എത്തും.

പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനവും ഇന്നെത്തും. ദുബായില്‍ നിന്നുള്ള ആളുകളെയാണ് ഇന്ന് വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരെത്തിക്കുന്നത്. ഏകദേശം 180 തോളം യാത്രക്കാര്‍ ഈ യാത്രയില്‍ ഉണ്ടാകും. ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുലര്‍ച്ചെ 12.40നാണ് എത്തുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button