Top Stories
ഇന്നലെ രാത്രി കേരളത്തിലെത്തിയ പ്രവാസികളിൽ ആറ് പേർക്ക് കോവിഡ് ലക്ഷണങ്ങൾ
കോഴിക്കോട് : ഇന്നലെ രാത്രി എയർ ഇന്ത്യ വിമാനത്തിൽ കേരളത്തിലെത്തിയ പ്രവാസികളിൽ ആറ് പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹ്റൈനിൽ നിന്ന് കരിപ്പൂരിലെത്തിയ നാല് പേർക്കും ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ രണ്ട് പേർക്കുമാണ് രോഗലക്ഷണമുള്ളത്.
കരിപ്പൂരിൽ ഇറങ്ങിയവരിൽ രോഗലക്ഷണം പ്രത്യക്ഷത്തിൽ കണ്ട നാല് പേരെയും മറ്റുയാത്രക്കാർക്കൊപ്പം പ്രവേശിപ്പിക്കാതെ റൺവേയിൽ ആംബുലൻസ് എത്തിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേർ കോഴിക്കോട് സ്വദേശികളും ഒരാൾ പാലക്കാട് സ്വദേശിയുമാണ്.