News
എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷകൾ ജൂലായ് 16 ന്
തിരുവനന്തപുരം : ഈ വർഷത്തെ കേരള എൻജിനീയറിങ് ആർക്കിടെക്ചർ മെഡിക്കൽ പ്രവേശന പരീക്ഷകൾ (KEAM) ജൂലായ് 16 രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കൂളുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമെന്നും റെഗുലർ ക്ലാസ്സുകളുടെ കാര്യം പിന്നീട് തീരുമാനിയ്ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജൂൺ 13, 14 തീയതികളിൽ മൂന്ന്, അഞ്ച് വർഷ എൽഎൽബി പരീക്ഷയും ജൂൺ 21ന് എംബിഎ, ജൂലായ് നാലിന് എംസിഎ പരീക്ഷകളും ഓൺലൈൻ മുഖേന നടത്തും.പോളി ടെക്നിക് കോളേജുകളിലെ അവസാന സെമസ്റ്റർ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിയ്‌ക്കും.
വിദ്യാർഥികൾക്ക് വീടിന് അടുത്തുള്ള പോളി ടെക്നിക്കുകളിൽ പരീക്ഷ എഴുതാനുള്ള അവസരം നൽകും. കീം പരീക്ഷകൾക്ക് അപേക്ഷിച്ചിട്ടുള്ള കേരളത്തിന് പുറത്തുള്ള വിദ്യാർഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാൻ ഒരവസരം കൂടി ജൂൺ മാസത്തിൽ നൽകും.
പോളിടെക്നിക്കിന് ശേഷം ലാറ്ററൽ എൻട്രിവഴിയുള്ള എൻജിനീയറിങ് പ്രവേശനത്തിന് പ്രത്യേക പ്രവേശന പരീക്ഷ ഉണ്ടാകില്ല. മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്തവണത്തെ പ്രവേശനം. തായും മുഖ്യമന്ത്രി പറഞ്ഞു.