Top Stories

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. വരുന്ന ഞായറാഴ്ച മൂന്നാം ഘട്ട ലോക്ക്ഡൗൺ അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച്  നിർണ്ണായക തീരുമാനം ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും. ഹോട്ട്സ്പോട്ടുകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്ന് മറ്റുള്ള സ്ഥലങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ നൽകാനുള്ള നിർദ്ദേശങ്ങൾ പ്രധാനമന്ത്രി നൽകിയേക്കും. ട്രെയിൻ, വ്യോമ, റെയിൽ ഗതാഗതങ്ങൾ പൂർണ്ണ തോതിൽ പുനരാരംഭിയ്ക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളുണ്ടാകും.

ഇന്നലെ മുഖ്യമന്ത്രിമാരുമായി നടന്ന വീഡിയോ കോൺഫറൻസിൽ ആറ് സംസ്ഥാനങ്ങൾ ലോക്ക്ഡൌൺ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ആന്ധ പോലെ ചില സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button